ന്യൂഡൽഹി: ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യസാധനങ്ങള്‍ അല്ലാത്തവ വിതരണം ചെയ്യാൻ അനുമ തിയില്ലെന്ന് കേന്ദ്രം.
ടെലിവിഷൻ, റഫ്രിജറേറ്ററുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഒാൺലൈൻ വിൽപന ഏപ്രില്‍ 20 മ ുതല്‍ തുടങ്ങാനാകുമെന്ന തരത്തിൽ നേരത്ത നൽകിയ വിശദീകരണം തിരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ്.
അതേസമയം, അവശ്യവസ്തുക്കളുടെ ഒാൺലൈൻ വിൽപനയും വിതരണവും ലോക്ഡൗണിനിടക്ക് അനുവദിക്കും. എന്നാൽ, ഒാൺൈലൻ വിതരണക്കാരുടെ വാഹനങ്ങൾ ഒാടിക്കാൻ അതത് സംസ്ഥാന അധികൃതരിൽ നിന്ന് അനുമതി വാങ്ങണം.
അതേസമയം, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ എല്ലാ ഒാൺൈലൻ വിൽപനയും വിതരണവും അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ളതാണ് ഇൗ രണ്ട് സംസ്ഥാനങ്ങളും.
ഏപ്രിൽ 20 ന് ശേഷം ഒാൺലൈൻ വിൽപനയിലും വിതരണത്തിലും ഇളവുകൾ അനുവദിക്കാനുള്ള നീക്കം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡേർസ് ഇതിനെതിരെ രംഗത്തു വരികയും പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. അവശ്യവസ്തുക്കളല്ലാത്തവ ഒാൺലൈനിൽ മാത്രമായി വിൽക്കുന്നതിന് എതിരെയായിരുന്നു ഇൗ എതിർപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.