വിരലടയാളം മാറ്റാൻ 25000 രൂപയുടെ ശസ്ത്രക്രിയ; റാക്കറ്റിലെ നാലുപേർ പിടിയിൽ

കുറ്റവാളികളെ സഹായിക്കുന്ന വിധം വിരലടയാളം മാറ്റാൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന റാക്കറ്റിലെ നാലുപേർ പിടിയിലായി. തെലങ്കാനയിലാണ് ഇവർ പിടിയിലായത്. കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞും തുടരുന്നവർ പിടിയിലാകുമ്പോൾ അവിടെനിന്നും മടക്കി അയക്കാറുണ്ട്. അങ്ങനെ മടക്കി അയച്ചവരാണ് പുതിയ വിസ സംഘടിപ്പിക്കുന്നതിനായി വിരലടയാളം ശസ്ത്രക്രിയയിലൂടെ നീക്കാൻ ഈ റാക്കറ്റ് സൗകര്യം ചെയ്തു​കൊടുക്കുകയായിരുന്നു.

തെലങ്കാന റച്ചകൊണ്ട പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ടുപേർ വിരലടയാളം മാറ്റി കുവൈറ്റിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ഹോട്ടലിൽ തങ്ങളുന്നതിനിടെയാണ് നാലുപേർ പൊലീസ് പിടിയിലായത്. ഗജ്ജലകൊണ്ടഗാരി നാഗ മുനേശ്വർ റെഡ്ഡി, സഗബല വെങ്കട രമണ, ബൊവില്ല ശിവശങ്കർ റെഡ്ഡി, റണ്ട്ല രാമകൃഷ്ണ റെഡ്ഡി എന്നിവരാണ് പിടിയിലായത്. അനസ്തേഷ്യ, എക്സ്റെ ടെക്നീഷ്യൻമാരായി ജോലി നോക്കുന്ന പ്രതികളിൽ രണ്ടുപേർ സ്വന്തമായി ഒരു ഡയഗ്നോസ്റ്റിക് ക്ലിനിക് നടത്തുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Tags:    
News Summary - Changing fingerprints with Rs 25,000 surgery: Cops bust racket in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.