ന്യൂഡൽഹി: ദാരുണവും ഹൃദയഭേദകവുമായ കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ ചിത്രം പ്രേക്ഷകരെ കാണിക്കുന്നത് മാർഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാർ നിർദേശം. ക്രിക്കറ്റ് താരം ഋഷഭ് പന്ത് നേരിട്ട റോഡപകടം അടക്കമുള്ള സംഭവങ്ങൾ മുൻനിർത്തിയാണ് ജാഗ്രതാനിർദേശം.
രക്തത്തിൽ കുളിച്ച മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ വിഡിയോ ദൃശ്യങ്ങൾ, നിർദയം മർദിക്കുന്ന ദൃശ്യങ്ങൾ, കൂട്ടനിലവിളി, അധ്യാപകൻ വിദ്യാർഥിയെ കഠിനമായി ശിക്ഷിക്കുന്ന രംഗങ്ങൾ തുടങ്ങിയവയൊക്കെ മിനിറ്റുകളോളം കാണിക്കുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാൻ ഇത്തരം രംഗങ്ങൾ പ്രത്യേക വട്ടത്തിനുള്ളിലാക്കിക്കാണിക്കുന്നു.
ദൃശ്യങ്ങൾ അവ്യക്തമാക്കാനോ ദൂരെ നിന്നെടുത്ത ചിത്രങ്ങൾ കാണിക്കാനോ ശ്രദ്ധിക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ ഒരു മര്യാദയുമില്ലാതെ അതേപടി പകർത്തി സംപ്രേഷണം ചെയ്യുന്നു. ഇത് കടുത്ത മനോവ്യഥക്ക് ഇടയാക്കുന്ന കാര്യങ്ങളാണ്. പ്രക്ഷേപണ ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങൾ, അപകടം, അക്രമം തുടങ്ങിയവയുടെ റിപ്പോർട്ടിങ്ങിൽ ജാഗ്രത കാണിക്കണം -വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.