മുംബൈ: സുശാന്ത് സിങ് രാജ്പുത്തിെൻറ ദുരൂഹമരണത്തിൽ ആരോപണശരങ്ങളേറ്റ് സി.ബി.െഎ സംഘത്തിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി) സുശാന്തിെൻറ ആരാധകർക്കും മുന്നിൽ ഇത്രനാളും പിടിച്ചുനിന്ന റിയ ചക്രബർത്തിക്ക് ഒടുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്കു (എൻ.സി.ബി) മുന്നിൽ കാലിടറി. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ റിയക്ക് എതിരെ തെളിവുകൾ കണ്ടെത്താൻ സി.ബി.െഎക്കും ഇ.ഡിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, മയക്കുമരുന്ന് കേസിൽ സ്വന്തം വാട്സ്ആപ് ചാറ്റുകൾ അവർക്ക് പ്രതികൂലമായി. ചാറ്റിലെ വിവരങ്ങൾ ശരിയാണെന്ന് സമ്മതിച്ചതോടെയാണ് അറസ്റ്റ്.
ബിഹാർ െതരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പി രാഷ്ട്രീയത്തിെൻറ ഇരയാണ് റിയയെന്നാണ് ആരോപണം. ബംഗാളി ദമ്പതികളായ െലഫ്. കേണൽ ഇന്ദ്രജിത് ചക്രബർത്തിയുടെയും സന്ധ്യ ചക്രബർത്തിയുടെയും മകളായി ബംഗളൂരുവിലാണ് റിയയുടെ ജനനം. 2009ൽ ചാനൽ അവതാരികയായും മോഡലായും തുടങ്ങി. 2012ൽ കന്നട സിനിമയിലൂടെയാണ് ചലച്ചിത്ര മേഖലയിലെ അരങ്ങേറ്റം. 2013ൽ 'മേരെ ഡാഡ് കി മാരുതി'യിലൂടെ ബോളിവുഡിലെത്തി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒരു വിരുന്നിൽവെച്ച് സുശാന്തുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഡിസംബർ മുതൽ സുശാന്തിനൊപ്പമായി ജീവിതം.
സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജൂൺ എട്ടിനാണ് റിയ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. സുശാന്തിെൻറ കുടുംബവുമായും അന്ന് അടുപ്പത്തിലായിരുന്നു. എന്നാൽ, സുശാന്തിെൻറ സഹോദരി പ്രിയങ്കക്കെതിരെ റിയ പീഡന ആരോപണം ഉന്നയിച്ചതോടെ ബന്ധം വഷളായെന്നാണ് ആരോപണം. മകനെ തങ്ങളിൽനിന്ന് അകറ്റിയെന്നും 15 കോടി തട്ടിയെടുത്തെന്നും ആരോപിച്ച് സുശാന്തിെൻറ പിതാവ് കെ.കെ. സിങ് റിയക്കെതിരെ പട്ന പൊലീസിൽ പരാതി നൽകിയതോടെയാണ് അവർ വില്ലത്തിയായി മാറിയത്.
അതേസമയം, ലഹരിക്കടിപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളുള്ളയാളെ പ്രണയിച്ചതിെൻറ പേരിലാണ് മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ റിയയെ വേട്ടയാടുന്നതെന്ന് അവരുടെ അഭിഭാഷകൻ സതീഷ് മനെഷിൻഡെ പറഞ്ഞു. ഇത് നീതിയെ പരിഹസിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.