സിയ ചീറ്റപ്പുലി അമ്മയായി: നാല് കുഞ്ഞുങ്ങൾ, ചരിത്ര സംഭവമെന്ന് മന്ത്രി

ഭോപ്പാൽ: നമീബിയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിച്ച ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിയായ എന്ന ചീറ്റപ്പുലിയാണ് പ്രസവിച്ചത്. കേന്ദ്ര മന്ത്രി ഭുപേന്ദൻ ചീറ്റകുഞ്ഞുങ്ങളുടെ ചി​​ത്രം ട്വിറ്ററിൽ പങ്കുവച്ചു.

അമൃത് കാലിലെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നമീബിയ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തിരുന്നു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. വൃക്കരോഗമാണ് ചീറ്റയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്.

2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ചത്തത്. 


Tags:    
News Summary - Cheetah Mum Who Moved From Namibia To India Last Year Gives Birth To Four Cubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.