ചെന്നൈ: 15 വയസുള്ള വേലക്കാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കൂടി പിടികൂടിയിട്ടുണ്ട്.
പെൺകുട്ടിയുടെ ശരീരത്തിൽ ദമ്പതികൾ ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.അയൺ ബോക്സും സിഗരറ്റും കൊണ്ട് പൊള്ളലേൽപ്പിച്ചതിന്റെ പാടുകൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മേഹ്ത നഗറിലെ ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.
മുഹമ്മദ് നിഷാദ്, നസിയ എന്നിവരാണ് കേസിലെ പ്രതികൾ. പെൺകുട്ടി മരിച്ചപ്പോൾ മൃതദേഹം ബാത്റൂമിലേക്ക് എടുത്തിട്ട് ദമ്പതികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരുടെ അഭിഭാഷകനാണ് പെൺകുട്ടി മരിച്ച വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയക്കുകയായിരുന്നു.
പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് അമ്മ മാത്രമേയുള്ളുവെന്നും ഇവർ വിധവയാണെന്നും പൊലീസ് വ്യക്തമാക്കി. തഞ്ചാവൂരിൽ നിന്നാണ് ഇവർ ചെന്നൈയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.