ചെന്നൈ: പോളണ്ടില്‍ നിന്നെത്തിയ പാഴ്‌സല്‍ ചെന്നൈയില്‍ കസ്റ്റംസ് അധികൃതര്‍ പരിശോധനക്കായി തുറന്നപ്പോള്‍ കണ്ടത് ജീവനുള്ള 107 ചിലന്തികളെ. ചെന്നൈയിലെ ഫോറിന്‍ പോസ്റ്റ് ഓഫിസിലാണ് പാഴ്‌സല്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
അരുപ്പുകോട്ടൈ സ്വദേശിയായ ആളുടെ പേരിലാണ് പാഴ്‌സല്‍ വന്നത്. 107 ചെറിയ പ്ലാസ്റ്റിക് കൂടുകള്‍ക്കുള്ളിലായിരുന്നു ജീവനുള്ള ചിലന്തികള്‍ ഉണ്ടായിരുന്നത്. ഇത് സില്‍വര്‍ ഫോയിലിലും പുറമേ കോട്ടണ്‍ തുണിയിലും പൊതിഞ്ഞ നിലയിലായിരുന്നു.
തുടര്‍ന്ന്, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി. ഇവരുടെ പരിശോധനയില്‍, ഫോനോപെല്‍മ, ബ്രാക്കിപെല്‍മ എന്നീ ജനുസുകളില്‍ പെട്ട ചിലന്തിയാണെന്ന് കണ്ടെത്തി. ദക്ഷിണ, മധ്യ അമേരിക്കയിലും മെക്‌സിക്കോയിലും കണ്ടുവരുന്ന ചിലന്തികളാണിവ.
ഇവയെ കടത്തുന്നത് നിയമലംഘനമാണ്. ഇതിനായുള്ള ഒരു രേഖയും പാഴ്‌സലില്‍ ഉണ്ടായിരുന്നുമില്ല. തുടര്‍ന്ന്, പോളണ്ടിലേക്ക് തന്നെ തിരിച്ചയക്കാനാണ് തീരുമാനം. എന്തിനു വേണ്ടിയാണ് ഇവയെ ചെന്നൈയിലേക്ക് കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.