ചെന്നൈയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

ചെന്നൈ: ചെന്നൈയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. റോഡിനരികിലൂടെ നടന്ന് പോയ പളനി എന്നയാളാണ് മരിച്ചത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. റോഡരികിലെ കടകളിലേക്ക് നോക്കി നടന്ന പളനി വളരെ അടുത്തെത്തിയപ്പോഴാണ് അമിത വേഗത്തിൽ വന്ന കാർ കണ്ടത്. ഓടിമാറുന്നതിന് മുമ്പേ പളനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിനെ ഇടിച്ചതിന് ശേഷമാണ് കാർ പളനിയെ ഇടിച്ചത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയെയും മറ്റ് രണ്ട് സ്കൂട്ടറുകളേയും ഇടിച്ചശേഷമാണ് വണ്ടി നിന്നത്.

നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു തന്നെ പളനി മരണപ്പെടുകയായിരുന്നു. ജയകുമാർ എന്നയാളിന്‍റെ ഉടമസ്ഥതയിലാണ് കാർ. കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Chennai Man Dies After Being Struck By Speeding Car Near Pavement; Horrific CCTV Visuals Surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.