ചെന്നൈ: കവർച്ചക്കേസ് പ്രതികളെ തേടി രാജസ്ഥാനിലെത്തിയ തമിഴ്നാട് പൊലീസ് ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ചെന്നൈ മധുരവയൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ െപരിയപാണ്ടിയാണ് ബുധനാഴ്ച പുലർച്ച കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൊളത്തൂർ ഇൻസ്പെക്ടർ മുനിശേഖർ, ഹെഡ്കോൺസ്റ്റബിൾമാരായ ആംബ്രോസ്, ഗുരുമൂർത്തി, സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്.
നവംബറിൽ ചെന്നൈ കൊളത്തൂരിലെ സ്വർണക്കട കുത്തിത്തുറന്ന് മൂന്നരകിലോ സ്വർണം കവർന്ന കേസിെല രാജസ്ഥാൻ സ്വദേശികളായ പ്രതികളെ അറസ്റ്റ്ചെയ്യാനാണ് പെരിയപാണ്ടിയുടെ നേതൃത്വത്തിൽ എട്ടംഗസംഘം പാലി ജില്ലയിലെത്തിയത്. പ്രതികൾ ഒളിവിൽ കഴിഞ്ഞ വീട് വളഞ്ഞ് പിടികൂടുന്നതിനിടെ സംഘട്ടനമുണ്ടായി. മുഖ്യപ്രതി നാഥുറാമും സംഘവുമാണ് ഏറ്റുമുട്ടിയത്. അതിനിടെ പൊലീസിെൻറ തോക്ക് തട്ടിയെടുത്ത പ്രതികളിലൊരാൾ ഇൻസ്പെക്ടർ െപരിയപാണ്ടിയടക്കമുള്ളവർക്കെതിരെ നിറയൊഴിച്ചു. തോക്കുകളുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
നാഥുറാമിെൻറ പിതാവ് ദേവാരം, ബന്ധുക്കളായ കേളാരം, ധൻവർജി, ശങ്കർലാൽ തുടങ്ങിയവരെ നവംബർ 29ന് രാജസ്ഥാനിൽനിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ്െചയ്തിരുന്നു. നാഥുറാമിെൻറയും മറ്റും ചിത്രങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ച് പൊലീസ് വിവരങ്ങൾ തേടിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകാമെന്ന് സൂചിപ്പിച്ച് രാജസ്ഥാനിൽനിന്ന് ഒരാൾ ബന്ധപ്പെട്ടതിനെതുടർന്ന് ഡിസംബർ എട്ടിന് പെരിയപാണ്ടിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടത്. എന്നാൽ, പിതാവിനെയും ബന്ധുക്കളെയും അറസ്റ്റ്ചെയ്ത െപാലീസിെന വകവരുത്താൻ നാഥുറാം ഏർെപ്പടുത്തിയ ആളാണ് ഇടനിലക്കാരനെന്ന് സംശയിക്കുന്നു. െപരിയപാണ്ടിയുടെ മൃതദേഹം സ്വദേശമായ തിരുനെൽവേലിയിൽ ഇന്ന് എത്തിക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്. കുടുംബത്തിന് സർക്കാർ ഒരുകോടി രൂപ സഹായം പ്രഖ്യാപിച്ചു. കുട്ടികളുടെ പഠനചെലവ് സർക്കാർ ഏറ്റെടുത്തു. പരിക്കേറ്റ പൊലീസുകാർക്ക് ലക്ഷം രൂപ സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.