അണ്ണാ സർവകലാശാലയിലെ ബലാത്സംഗം: ഗവർണറുമായി കൂടിക്കാഴ്ച നടത്തി നടൻ വിജയ്

ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇര‍യായ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആർ.എൻ. രവിയുമായി നടനും തവിഴ് വെട്രികഴകം നേതാവുമായ വിജയ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാസുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർക്ക് ടി.വി.കെ നിവേദനം നൽകി. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്ക് സഹായം നൽകാനും സർക്കാർ തയാറായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന​വും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ മു​ഖ്യ ആ​വ​ശ്യം. അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ് ഗ​വ​ർ​ണ​റെ ക​ണ്ട​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​ഷം പൊ​തു ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഇ​താ​ദ്യ​മാ​യാ​ണ് വി​ജ​യ് രാ​ജ്ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

അണ്ണാ സർവകലാശാലയിൽ ഡിസംബർ 23നാണ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയർന്നത്. എസ്.എഫ്.ഐയും അഖിലേന്ത്യാ വനിതാക്ഷേമ ഫെഡറേഷനും സർവകലാശാലയുടെ ഗിണ്ടി ക്യാമ്പസിൽ സമര പരമ്പരക്ക് തന്നെ നേതൃത്വം നൽകി. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

നേരത്തെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് വിജയ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വനിതകളുടെ സുരക്ഷക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. എമർജൻസി ബട്ടണും സി.സി.ടി.വി ക്യാമറയും ഉൾപ്പെടുത്തിയ സ്മാർട്ട് പോളുകൾ സ്ഥാപിക്കണം. വനിതാ സുരക്ഷക്കായി പ്രത്യേകം മൊബൈൽ ആപ്പ് തയാറാക്കണമെന്നും ഇവയുടെ ചെലവിനായി നിർഭയ ഫണ്ട് പ്രയോജനപ്പെടുത്തണമെന്നും വിജ‍യ് ആവശ്യപ്പെട്ടു.

ശനിയാഴ്ച സംഭവത്തിൽ അന്വേഷണം നടത്താൻ വനിതാ ഐ.പി.എസ് ഓഫിസർമാർ അടങ്ങിയ പ്രത്യേക സംഘത്തിന് മദ്രാസ് ഹൈകോടതി രൂപംനൽകി. ബലാത്സംഗ കേസിനു പുറമെ ഇരയുടെ വിവരങ്ങളടങ്ങിയ എഫ്.ഐ.ആർ ചോർന്ന സംഭവത്തിലും എസ്.ഐ.ടി അന്വേഷണം നടത്തണം. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി, സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർവകലാശാലക്കും നിർദേശം നൽകി. കേസന്വേഷിക്കാൻ രണ്ടംഗ സമിതിയെ ദേശീയ വനിതാ കമീഷനും അയച്ചിട്ടുണ്ട്.

ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അറസ്റ്റിൽ; പ്രതിഷേധം

ചെ​ന്നൈ: ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ന​ന്ദി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വി​ധ​ത്തി​ൽ സം​ഘം ചേ​ർ​ന്ന​തി​നാ​ണ് അ​റ​സ്റ്റ്. അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല വ​ള​പ്പി​ൽ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ജ​യ് ത​ന്റെ ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലെ സ്ത്രീ ​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സ്വ​ന്തം കൈ​പ്പ​ട​യി​ലെ​ഴു​തി​യ ക​ത്ത് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തി​നു​ശേ​ഷം രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടു​ചെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. ക​ത്തി​ന്റെ പ​ക​ർ​പ്പു​ക​ൾ ടി.​വി.​കെ വ​നി​ത പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നൈ വ​നി​ത കോ​ള​ജ് കാ​മ്പ​സി​ന് പു​റ​ത്തും പൂ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും വി​ത​ര​ണം ചെ​യ്തു. 

Tags:    
News Summary - Actor Vijay Meets Tamil Nadu Governor Over Sex Assault At Anna University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.