ചെന്നൈ: തമിഴ്നാട് ബി.ജെ.പി ഉപാധ്യക്ഷൻ ബി.ടി. അരശകുമാർ ഡി.എം.കെയിൽ ചേർന്നു. വ്യാഴാഴ്ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻെറ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്തിലെത്തിയാണ് അരശകുമാർ ഡി.എം.കെയുമായി കൈകോർത്തത്.
കഴിഞ്ഞ ഞായറാഴ്ച പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിനിടെ അരശകുമാർ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. സ്റ്റാലിനെ എം.ജി.ആറുമായി താരതമ്യപ്പെടുത്തിയ അരശകുമാർ തമിഴ്നാടിൻെറ അടുത്ത മുഖ്യമന്ത്രിയായി സ്റ്റാലിനെ കാണാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു.
അരശ കുമാറിൻെറ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയർന്നത്. പാർട്ടി അംഗങ്ങളും അദ്ദേഹത്തിെനതിരെ രംഗത്തു വന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം തേടുകയും ചെയ്തു.
‘‘ബി.ജെ.പിയിൽ തൻെറ ആത്മാഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു. ബി.ജെ.പിയിൽ അച്ചടക്കമില്ലാത്ത ആളുകളുണ്ട്. അവർ അശ്ലീല പദങ്ങളുപയോഗിക്കുന്നു.’’ അരശ കുമാർ പറഞ്ഞു.
ഡി.എം.കെ തൻെറ മാതൃ സംഘടനയാണ്. അതിനാലാണ് ഡി.എം.കെയിൽ ചേർന്നത്. എം.കെ. സ്റ്റാലിനുമായി കഴിഞ്ഞ 20 വർഷക്കാലമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം ഗുണമുള്ള നേതാവാണ്. സ്റ്റാലിൻ തനിക്ക് ഒരവസരം നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്നും അരശ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.