ന്യൂഡൽഹി: ജാമിഅയിലെ വിദ്യാർഥികളുടെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. കേസെടുത്ത നടപടി അപലപനീയമാണെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി ചിദംബരം പറഞ്ഞു.
കസ്റ്റഡിയിൽ എടുക്കുമെന്ന് വിദ്യാർത്ഥികളുടെ മനസ്സിൽ ഭയം വളർത്തുന്നതിനാണിത്. ഈ അവസ്ഥ ജനാധിപത്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയിലം എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചതിന് പിറകെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.