യൂട്യൂബിലെ സഭ്യേതരമല്ലാത്ത ചുംബന രംഗങ്ങൾ: ജനുവരി 15നകം പട്ടിക ഹാജരാക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ

ന്യൂഡൽഹി: അമ്മമാരും കൗമാരക്കാരായ ആൺമക്കളും ഉൾപ്പെടുന്ന സഭ്യേതരമല്ലാത്ത യൂട്യൂബ് ഉള്ളടക്കത്തിനെതിരെ മുന്നറിയിപ്പുമായി ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ. യൂട്യൂബിന്‍റെ ഇന്ത്യയിലെ സർക്കാർ കാര്യങ്ങളും പൊതു നയരൂപീകരണവും കൈകാര്യം ചെയ്യുന്ന മേധാവിയായ മീര ചാത്തിനോട് ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

സഭ്യേതരമല്ലാത്ത വിഡിയോകൾ പ്രസിദ്ധീകരിക്കുന്ന ചാനലുകളുടെ വിശദാംശങ്ങൾ അടങ്ങുന്ന പട്ടിക ജനുവരി 15നകം ഹാജരാക്കണമെന്നും കമീഷൻ അധ്യക്ഷ പ്രിയങ്ക് കനൂംഗോ പുറപ്പെടുവിച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

യൂട്യൂബിലെ 'ചലഞ്ച് വീഡിയോ'കളിൽ അമ്മമാരും മക്കളും തമ്മിലും അമ്മമാരും കൗമാരക്കാരായ ആൺമക്കളും തമ്മിലുമുള്ള ചുംബന രംഗങ്ങൾ അടക്കം സഭ്യേതരമല്ലാത്ത രംഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പോക്സോ നിയമത്തിന്‍റെ ഗുരുതരമായ ലംഘനമാണിത്. യൂട്യൂബ് ഇതിന് പരിഹാരം കാണണം.

കുറ്റം ചെയ്യുന്നവർ ജയിലിൽ പോകേണ്ടി വരും. പോൺ വിഡിയോകൾക്ക് സമാനമാണ് ഇത്തരം വിഡിയോകളുടെ വാണിജ്യവൽകരണം. കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോകൾ പ്രദർശിപ്പിക്കുന്ന പ്ലാറ്റ്‌ഫോം മേധാവികൾ ജയിലിൽ പോകേണ്ടി വരുമെന്നും പ്രിയങ്ക് കനൂംഗോ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Child rights panel summons YouTube India official over vulgar videos on mothers, sons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.