ശ്രീനഗർ: ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി വെളിപ്പെടുത്തല്‍. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന ലഡാക്കിൽ അതിന് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് അതിവേഗ ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തടാകത്തിെൻറ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ആയിരക്കണക്കിന് ഇന്ത്യൻ, ചൈനീസ് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൈനീസ് സൈന്യം ഇതുവരെയും പിന്മാറിയിട്ടില്ലെന്നും സംഘർഷാവസ്ഥ തുടരുന്നതായും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
ഇതേക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.