ബെയ്ജിങ്: ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിൽ എതിർപ്പറി യിച്ച് ചൈന. ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധവും അസാധുവുമാണെന്നും തങ്ങളുടെ ഭൂപ്രദ േശം ഭരണപരിധിയിലാക്കിയത് ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കലാണെന്നും വിദേ ശകാര്യ വക്താവ് ജെൻഗ് ഷ്വാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒക്ടോബർ 31നാണ് ജമ ്മു-കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി നിലവിൽവന്നത്. 370ാം വകുപ്പ് പ്രകാര ം ജമ്മു-കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്.
പ്രത്യേക പദവി റദ്ദാക്കാനും ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കാനുമുള്ള തീരുമാനത്തിൽ ചൈന നേരത്തേയും പ്രതിഷേധം അറിയിച്ചിരുന്നു. ഈ മേഖലയിൽ തങ്ങളുടെ ചില ഭൂപ്രദേശമുണ്ടെന്നായിരുന്നു ചൈനയുടെ വാദം. ഇന്ത്യ ഏകപക്ഷീയമായാണ് നിയമത്തിൽ മാറ്റം വരുത്തിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇത് അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു.
ചൈനയുടെ പരമാധികാരം ഇന്ത്യ മാനിക്കണം. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്താൻ ഇന്ത്യ കരാറുകൾ പാലിക്കണം. അതിർത്തി വിഷയം പരിഹരിക്കാൻ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ ഇത് ആവശ്യമാണ്. കശ്മീർ വിഷയത്തിൽ ചൈനീസ് നിലപാട് വളരെ വ്യക്തമാണ്. യു.എൻ ചാർട്ടറിെൻറ അടിസ്ഥാനത്തിൽ വിഷയം സമാധാനപരമായി പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
ചൈനക്ക് ഇന്ത്യയുടെ മറുപടി; ഇത് ഞങ്ങളുടെ ആഭ്യന്തര വിഷയം
ന്യൂഡൽഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിൽ എതിർപ്പ് അറിയിച്ച ചൈനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഇതു പൂർണമായും തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഇത്തരം കാര്യങ്ങളിൽ ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ പ്രതികരിക്കേണ്ടതില്ലെന്നും വിദേശകാര്യ വകുപ്പ് വക്താവ് രവീഷ് കുമാർ പറഞ്ഞു.
പാക് അധീന കശ്മീരിലെ ഇന്ത്യയുടെ ഭൂപ്രദേശം 1963ലെ ചൈന-പാകിസ്താൻ അതിർത്തി കരാറിെൻറ അടിസ്ഥാനത്തിൽ ചൈന നിയമ വിരുദ്ധമായി കൈയടക്കിവെച്ചിരിക്കുകയാണ്. ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ മാറ്റമില്ലാത്തതും വ്യക്തവുമായ നിലപാട് ചൈനക്ക് അറിയാം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇന്ത്യ പ്രതികരിക്കാറില്ല.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്നും രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.