കൊൽക്കത്ത: സുരക്ഷാ മേഖലയിൽ അനധികൃതമായി ഡ്രോൺ പറത്തിയ ചൈനക്കാരൻ കൊൽക്കത്തയിൽ പിടിയിൽ. പ്രശസ്ത വിനോദ സഞ ്ചാര കേന്ദ്രവും മ്യൂസിയവുമായ വിക്ടോറിയ മെമോറിയലിലായിരുന്നു ഇയാൾ ഡ്രോൺ പറത്തിയത്. മൂന്ന് കിലോമീറ്ററേ ാളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന അതീവ സുരക്ഷാ മേഖലയാണ് വിക്ടോറിയ മെേമാറിയൽ. ഇതിന് തൊട്ടടുത്താണ് ഇൗസ്റ്റേൺ കമാൻഡ് ആർമിയുടെ ആസ്ഥാനമായ ഫോർട്ട് വില്ല്യം സ്ഥിതി ചെയ്യുന്നത്.
ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽ പെട്ട സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥനാണ് ചൈനീസ് പൗരനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായത് ചൈനയിലെ ഗുഡോങ് സ്വദേശിയാണ്. അറസ്റ്റ് സംബന്ധിച്ച് കൊൽക്കത്തയിലെ ചൈനീസ് കോൺസുലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ട്.
ഇയാളെ ഹോസ്റ്റിങ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. മാർച്ച് 25വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പിന്നീട് വെറുതെ വിട്ടു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽ പൗരന്മാർക്ക് ഡ്രോൺ കൈവശം വെക്കാമെങ്കിലും ഉപയോഗിക്കാൻ മുൻകൂർ അനുമതി ആവശ്യമാണ്. സുരക്ഷാ മേഖലകളിൽ ഡ്രോൺ പറത്തുന്നതിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.