ചെന്നൈ: തഞ്ചാവൂരിൽ ചിത്തിര മഹോൽസവത്തോടനുബന്ധിച്ച് നടന്ന തേരോട്ടത്തിനിടെ വൈദ്യുതി ആഘാതമേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരെ തഞ്ചാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.
കളിമേട് 94ാമത് അപ്പർഗുരു കോവിലിലായിരുന്നു ചിത്തിര മഹോൽസവം. സംഭവത്തിൽ തേരിന് തീപിടിക്കുകയായിരുന്നു. തേർ പൂർണമായും കത്തിനശിച്ചു.
ബുധനാഴ്ച പുലർച്ച ജനം വടംവലിച്ച് വൈദ്യുതി ഹൈടെൻഷൻ കമ്പിയിൽ തേരിന്‍റെ ഒരു ഭാഗം ഉരസിയപ്പോഴാണ് ഷോക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.