ഭോപാൽ: മധ്യപ്രദേശിെല ചിത്രകൂട് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. കോൺഗ്രസിലെ നിലാൻഷു ചതുർവേദി ബി.ജെ.പി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ 14,133 വോട്ടിന് പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിർത്തിയത്. ചതുർവേദിക്ക് 66,810 വോട്ട് ലഭിച്ചപ്പോൾ ത്രിപാഠിക്ക് 52,677 വോട്ടാണ് ലഭിച്ചത്. ‘നോട്ട’ക്ക് 2,455 വോട്ട് വീണു. കഴിഞ്ഞതവണത്തേക്കാൾ കോൺഗ്രസിെൻറ ഭൂരിപക്ഷം 3,163 വോട്ട് വർധിച്ചു.
കോൺഗ്രസ് എം.എൽ.എ പ്രേംസിങ് (65) മേയിൽ നിര്യാതനായതിനെ തുടർന്നാണ് നവംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ഇൗ മണ്ഡലത്തിൽനിന്ന് 1998, 2003, 2013 തെരഞ്ഞെടുപ്പുകളിൽ പ്രേം സിങ് ജയിച്ചിരുന്നു. അതേസമയം, 2008ൽ ബി.ജെ.പിയിലെ സുരേന്ദ്ര സിങ് ഗഹർവാർ അദ്ദേഹത്തെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞതവണ 10,970 വോട്ടിന് സീറ്റ് തിരിച്ചുപിടിക്കുകയായിരുന്നു.
ഇത്തവണ 12 സ്ഥാനാർഥികളുണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിച്ചത് കോൺഗ്രസിന് ആത്മവിശ്വാസമായി. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെ ഉന്നത നേതാക്കളെ ബി.ജെ.പി രംഗത്തിറക്കിയിട്ടും നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് തോറ്റത് പാർട്ടിക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.