ന്യൂഡൽഹി: ക്രിസ്ത്യൻ വിഭാഗത്തിെൻറ ശാക്തീകരണത്തിന് അലീഗഢ് മുസ്ലിം സർവകലാശാലയുടെയും ജാമിഅ മില്ലിയ ഇസ്ലാമിയയുടെയും മാതൃകയിൽ പൂർണമായും സർക്കാർ ധനസഹായമുള്ള സർവകലാശാലകൾ സ്ഥാപിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ക്രിസ്ത്യൻ വിഭാഗത്തിനുേവണ്ടിയുള്ള ഒരു സർവകലാശാലയുടെയെങ്കിലും പൂർണമായ ഫണ്ടിങ് സർക്കാർ ഏറ്റെടുക്കണം, ഇന്ത്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിെൻറ സഹകരണവും തേടാം കമീഷൻ നിർദേശിച്ചു.
2016-17ലെ വാർഷിക റിപ്പോർട്ടിലാണ് നിർദേശം. റിപ്പോർട്ട് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും. ഏഴുവർഷം കൊണ്ട് നടപ്പാക്കേണ്ട ഇടക്കാല ആക്ഷൻപ്ലാനിനും കമീഷൻ രൂപംനൽകി.
വിദ്യാഭ്യാസനയം രൂപവത്കരിക്കുേമ്പാഴും വിദഗ്ധ സമിതികളിലും സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ക്രിസ്ത്യൻ സമുദായത്തിനുവേണ്ടി സർവകലാശാലകൾ വരുന്നത് അവരുടെ വിദ്യാഭ്യാസ ശാക്തീകരണം ഉറപ്പാക്കുമെന്ന് കമീഷൻ ചെയർമാൻ സഇൗദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.
ക്രിസ്ത്യൻ സർവകലാശാലകൾക്ക് അലീഗഢിനെയും ജാമിഅയെയും പോലെ മറ്റ് സമുദായത്തിലെ വിദ്യാർഥികൾക്കും അവസരംനൽകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2011െല സെൻസസ് പ്രകാരം ക്രിസ്ത്യൻ വിഭാഗത്തിൽ 74.34 ശതമാനമാണ് സാക്ഷരതനിരക്ക്. മുസ്ലിംകളിലാണ് ഏറ്റവും നിരക്ഷരരുള്ളത്- 42.72 ശതമാനം. ഹിന്ദുക്കളിൽ 36.4 ശതമാനം നിരക്ഷരരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.