ന്യൂഡൽഹി: മധ്യപ്രദേശിലെ സത്നയിൽ മലയാളികളടക്കമുള്ള ക്രിസ്മസ് കരോൾ സംഘത്തെ അറസ്റ്റ് ചെയ്തത് മതപരിവർത്തനം നടത്തിയതിനാണെന്ന് ബി.ജെ.പി. ബജ്റംഗ്ദൾ പ്രവർത്തകനായ ധർമേന്ദർ ദേഹാറിനെ പുരോഹിതർ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും 5000രൂപ നൽകുകയും ചെയ്തതായി ബി.ജെ.പി സത്ന എം.പി ഗണേഷ് സിങ് ആരോപിച്ചു. എന്നാൽ, മതപരിവർത്തനം നടന്നതായി തെളിയിച്ചാൽ ജയിലിൽ പോവാൻ തയാറാണെന്ന് സത്ന ബിഷപ് മാർ ജോസഫ് കൊടക്കാട്ടിൽ വ്യക്തമാക്കി.
ബജ്റംഗ്ദളിെൻറ സമ്മർദം മൂലമാണ് ഒരാൾ െമാഴി നൽകിയത്. എല്ലാവർഷവും ക്രിസ്മസിനോടനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇൗ വർഷെത്ത ആഘോഷം വ്യാഴാഴ്ച രാത്രി സത്നയുടെ സമീപപ്രദേശമായ ബുംകാറ ഗ്രാമത്തിൽ നടക്കെവയാണ് സെൻറ് എഫ്രേം സെമിനാരി റെക്ടർ ഫാ. ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ. അലക്സ് പണ്ടാരക്കാപ്പിൽ, ഫാ. ജോർജ് മംഗലപ്പള്ളി എന്നിവരും വൈദികവിദ്യാർഥികളുമടങ്ങിയ 30 അംഗ സംഘത്തെ പൊലീസിനുമുന്നിൽ വെച്ച് ആക്രമിച്ചതും സഞ്ചരിച്ചിരുന്ന കാർ തീയിട്ടുനശിപ്പിച്ചതെന്നും ബിഷപ് പറഞ്ഞു. എന്നാൽ, പുരോഹിതസംഘെത്ത ആക്രമിച്ചിട്ടില്ലെന്നും മതപരിവർത്തനം നടത്തിയതിനെത്തുടർന്ന് െപാലീസ് പിടികൂടുകയാണുണ്ടായതെന്നും ഗണേഷ് സിങ് പറഞ്ഞു.
നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി ബജ്റഗ്ദൾ പ്രവർത്തകൻ തങ്ങളെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈദികരുടെ കാർ കത്തിച്ച സംഭവത്തിൽ ബജ്റംഗ്ദൾ പ്രവർത്തകനായ വികാസ് ശുക്ലയെ ശനിയാഴ്ച പൊലീസ് അറസ്റ്റുചെയ്തു. മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.