കോവിഡ്​ ഭേദമായവർ യോഗ, ധ്യാനം, പ്രാണായാമം എന്നിവ ശീലമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം

ന്യൂഡൽഹി: കോവിഡ്​ ഭേദമായവർക്കുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും പ്രാണായാമവുംാ ധ്യാനവും ശീലമാക്കണമെന്ന്​ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്​തമാക്കുന്നു. ഡോക്​ടർമാരുടെ നിർദേശപ്രകാരം ആയുഷ്​ മരുന്നുകൾ ഉപയോഗിക്കാം. മാസ്​ക്​, ഹാൻഡ്​ സാനിറ്റൈസർ സാമൂഹിക അകലം എന്നിവ തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൂടുവെള്ളം നന്നായി കുടിക്കണം, ചെറുവ്യായാമം ചെയ്യണം, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം, മദ്യവും സിഗരറ്റും പൂർണമായും ഒഴിവാക്കണം എന്നിവയെല്ലാമാണ്​ മറ്റ്​ പ്രധാന നിർദേശങ്ങൾ. രോഗിയെ ഡിസ്​ചാർജ്​ ചെയ്​താലും ആരോഗ്യപ്രവർത്തകർ ഏഴ്​ ദിവസത്തേക്ക്​ എ​ങ്കിലും അവരുടെ ആരോഗ്യവിവരങ്ങൾ നിരന്തരമായി അന്വേഷിക്കണ​മെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കോവിഡ്​ രോഗികൾ ഉപയോഗിക്കേണ്ട ആയൂഷ്​ മരുന്നുകളുടെ വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത്​ വിട്ടിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.