ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ ഭേദഗതി ബില്ലിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംയുക്ത സഭാസമിതിക്ക് ലോക്സഭ സമയം നീട്ടി നൽകി. ശീതകാല സമ്മേളനത്തിെൻറ അവസാനത്തെ ആഴ്ചയുടെ ആദ്യദിവസംവരെയാണ് സമയം അനുവദിച്ചത്. നവംബർ പകുതിയോടെയാണ് ശീതകാല സമ്മേളനം തുടങ്ങുക.
1955ലെ പൗരത്വ നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ 2016ലാണ് സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തി ആറു വർഷത്തിലേറെ കാലമായി തങ്ങുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങൾക്ക് മതിയായ രേഖയില്ലെങ്കിൽകൂടി പൗരത്വം അനുവദിക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.
2016 ആഗസ്റ്റിലാണ് ബി.ജെ.പി അംഗം രാജേന്ദ്ര അഗർവാളിെൻറ നേതൃത്വത്തിൽ സഭാസമിതി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.