ന്യൂഡൽഹി: 2020െല സിവിൽ സർവീസ് പരീക്ഷയിൽ ഏറ്റവും കുടുതൽ മാർക്ക് നേടിയ ശുഭം കുമാർ സ്വന്തമാക്കിയത് 52.04 ശതമാനം മാർക്ക് മാത്രം. രണ്ടാം റാങ്കുകാരനായ ജാഗ്രതി അശ്വതി നേടിയത് 51.95 ശതമാനം മാർക്ക്.
ആകെ കടമ്പ കടന്നത് 761 മത്സരാർഥികളാണ്. ഇതിൽ 545 പേർ പുരുഷന്മാരും 216 പേർ സ്ത്രീകളുമാണ്. പ്രിലിമിനറി, മെയിൻ, അഭിമുഖം ഇങ്ങെന മൂന്നുഘട്ടങ്ങളായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുന്നത്.
400 മാർക്കിന് നടക്കുന്ന പ്രിലിമിനറി പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഇതിലെ പ്രകടനം മെയിൻ പരീക്ഷയിലോ അഭിമുഖത്തിലോ പരിഗണിക്കുകയയില്ല. എഴുത്തുപരീക്ഷയായ മെയിൻ പരീക്ഷ 1,750 മാർക്കിനും അഭിമുഖം 275 മാർക്കിനുമാണ് സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനക്കാരനായ ശുഭം കുമാറിന് ആകെ 1,054 മാർക്കാണ് ലഭിച്ചത്. ഇതിൽ 878 മാർക് എഴുത്തുപരീക്ഷക്കും 176 മാർക് അഭിമുഖത്തിനുമാണ്. രണ്ടാംസ്ഥാനക്കായായ ജാഗ്രതി അശ്വതിക്ക് ആകെ 1,052 മാർക്കാണുള്ളത്. എഴുത്തുപരീക്ഷയിൽ 859ഉം അഭിമുഖത്തിൽ 193ഉം നേടി. മൂന്നാംസ്ഥാനക്കാരിയായ അങ്കിത ജെയിൻ 1,051 മാർക്കാണ് നേടിയത്.
2020 ഒക്ടോബറിലാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ആകെ 10,40,060 പേരാണ് പരീക്ഷക്കായി അപേക്ഷിച്ചത്. ഇതിൽ 4,82,770 പേർ പങ്കെടുത്തു. ഇതിൽ 10,564 പേർ മെയിൻ പരീക്ഷയിൽ പങ്കെടുത്തു. 2,053 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ട 761 പേരിൽ 24 പേർ ഭിന്നശേഷിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.