സൂറത്തിൽ പൊലീസും അന്തർസംസ്​ഥാന തൊഴിലാളികളും ഏറ്റുമുട്ടി

സൂറത്ത്​: ഗുജറാത്തിലെ സുറത്ത്​ ജില്ലയിൽ തിങ്കളാഴ്​ച പൊലീസും അന്തർസംസ്​ഥാന തൊഴിലാളികളും ഏറ്റുമ​ുട്ടി. കല്ലെറിഞ്ഞ ​െതാഴിലാളിക​ൾക്ക്​ നേരെ പൊലീസ്​ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു.

സൂറത്ത്​ നഗരത്തി​​െൻറ പ്രാന്തപ്രദേശമായ വരേലിജ ഗ്രാമത്തിലാണ്​ സംഭവം. ലോക്​ഡൗൺ കാരണം കുടുങ്ങിയ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക്​ മടങ്ങണമെന്നാവശ്യപ്പെട്ടാണ്​ ഒത്തുകൂടിയത്​. 

സൂറത്ത്​ -കഡോദര റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക്​ തൊഴിലാളികൾ കേടുപാടു വരുത്തിയതായി പൊലീസ്​ ​ഉദ്യോഗസ്​ഥൻ പറഞ്ഞു. സ്​ഥിതിഗതികൾ നിയന്ത്രണ വിധേയമായതായും പ്രദേശത്ത്​ സുരക്ഷ കർശനമാക്കിയതായും പൊലീസ് വ്യക്​തമാക്കി. 


 

Tags:    
News Summary - Clash between migrant workers and police in Surat- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.