ന്യൂഡൽഹി: അജ്മീറിൽ തീർത്ഥാടകർ തമ്മിൽ വൻ സംഘർഷം. അജ്മീർ ദർഗയിൽ തിങ്കളാഴ്ചയാണ് സംഭവം. രണ്ടു സംഘം ആളുകൾ തമ്മിലാണ് സംഘർഷം നടന്നത്. ബറേൽവിക്കാരും മറ്റൊരു സംഘവുമായാണ് വാക്കുതർക്കം ഉണ്ടായത്.
സൂഫിവര്യനായ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ചരമവാർഷികത്തിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ ബറേൽവി വിഭാഗത്തെ അനുകൂലിച്ച് മുദ്രവാക്യം വിളിച്ചു. ഇത് ദർഗയുടെ സംരക്ഷകരെ പ്രകോപിപ്പിച്ചു. തുടർന്നാണ് രണ്ടു വിഭാഗക്കാർ തമ്മിൽ സംഘർഷം അരങ്ങേറിയത്.
രണ്ടു സംഘങ്ങൾ തമ്മിൽ വമ്പിച്ച സംഘർഷമാണ് നടന്നതെന്ന് സംഭവത്തിന്റെ ദൃശ്യങ്ങളിൽ വ്യക്തമാണ്. ദർഗാ അധികൃതരും പൊലീസും ചേർന്ന് ആളുകളെ പിടിച്ചുമാറ്റി. സംഭവുമായി ബന്ധപ്പെട്ട് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.