പ്രാദേശിക നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു; കടലൂരില്‍ അക്രമം, 43 പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളിലും തീവെപ്പിലും 43 പേര്‍ പിടിയില്‍. പ്രാദേശിക നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതാണ് അക്രമം ആരംഭിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. 

രോഷാകുലരായ ജനം വ്യാപകമായി അക്രമം അഴിച്ചുവിടുകയും വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും തീവെക്കുകയും ചെയ്തു. തലങ്കുഡ ഗ്രാമത്തിലാണ് മത്സ്യബന്ധന ബോട്ടുകള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നിസ്സഹായരായ അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ മണല്‍ എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

വീടുകള്‍ക്കും തീവെച്ചതായി റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈര്യവും അക്രമത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ 200ഓളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.