ന്യൂഡൽഹി: അദാനി വിഷയം, രാഹുൽ ഗാന്ധിയുടെ അയോഗ്യത എന്നീ വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുന്ന പാർലമെന്റിൽ ബുധനാഴ്ചയും നടപടികൾ സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂർണമായിത്തന്നെ സ്തംഭിപ്പിച്ചിരിക്കേ, സമ്മേളനത്തിന് ഇന്ന് സമാപനം.
പ്രതിഷേധ സൂചകമായി കറുത്ത വേഷം ധരിച്ചാണ് കോൺഗ്രസ് എം.പിമാർ പതിവുപോലെ പാർലമെന്റിൽ എത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ നടുത്തള പ്രതിഷേധം ലോക്സഭയിലും രാജ്യസഭയിലും തുടർന്നു. നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ നിർത്തിവെക്കേണ്ടിയും വന്നു.
മാർച്ച് 13ന് തുടങ്ങിയ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് കാര്യമായ നടപടികളിലേക്കൊന്നും കടക്കാൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിനെതിരെ ഭരണപക്ഷവും ബഹളം ഉയർത്തി. ഇതോടെ സമവായ വഴി അടയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.