ഗ്വാളിയോർ: സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോമ്പൗണ്ടിൽ പടക്കം പൊട്ടിച്ചതിന് പ്രൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നവംബർ മൂന്നിന് ചില കുട്ടികൾ തെകൻപൂരിയെ സ്വകാര്യ ഹയർസെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ പടക്കം പൊട്ടിച്ചു. ഈ സംഭവത്തിൽ 12ാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിച്ചു. സ്കൂൾ കഴിഞ്ഞ് ഒരു മണിക്കൂർ കുട്ടിയെ ശിക്ഷയുടെ ഭാഗമായി സ്കൂളിൽ തന്നെ പിടിച്ചു നിർത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
അതിനു ശേഷം വീട്ടിലെത്തിയ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.