ഇട്ടനഗർ: മേശയും കസേരയുമിട്ട് പഴയ ബസ് കളർഫുൾ ആയി എത്തിയപ്പോൾ അതിൽ ചാടിക്കയറാ ൻ കുട്ടികളുടെ തിരക്കായിരുന്നു. സ്കൂളിന് സമീപം നിർത്തിയിട്ട ബസ് പിന്നീട് എേങ്ങാ ട്ടും പോയില്ല. അതൊരു ക്ലാസ്മുറിയായി. സ്കൂളിൽ സ്ഥലമില്ലാത്തതിനാൽ കുട്ടികളുട െ കൊഴിഞ്ഞുപോക്ക് എങ്ങനെ തടയുമെന്ന ആലോചനയിലാണ് അരുണാചൽപ്രദേശിലെ തൊവാങ് ഗ്രാമത്തിൽ ബസിൽ ക്ലാസ് സജ്ജീകരിച്ചത്.
സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾ കളിയും കാര്യവുമായി പഠനം ഗംഭീരമാക്കുകയാണ്. തിങ്ങിനിറഞ്ഞ ക്ലാസുകളിൽ പഠിപ്പിക്കുക എന്നത് അധ്യാപകർക്കും തലവേദനയായി. സ്കൂൾ സമയം കഴിഞ്ഞാലും കുട്ടികൾ ‘ബസിൽ’നിന്ന് ഇറങ്ങുന്നില്ലെന്ന് ഡെപ്യൂട്ടി കമീഷണർ പ്രിൻസ് ധവാൻ പറഞ്ഞു.
ലോഹിത് ജില്ല ഭരണകൂടമാണ് പഴയ ബസ് എത്തിച്ച് ക്ലാസ് മുറിയാക്കിയത്. ബസിന് പുറത്ത് ഇന്ത്യയുടെ ഭൂപടം വരച്ചിട്ടുണ്ട്. ദേശീയ മൃഗമായ കടുവയുടെയും ചിത്രമുണ്ട്. ബസിലാകട്ടെ ക്ലാസിലെന്ന പോലെ കസേരകളും മേശകളും സജ്ജീകരിച്ചു. സ്കൂളിൽ സ്ഥലമില്ലാത്തത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായിരുന്നുവെന്ന് ധവാൻ കൂട്ടിേച്ചർത്തു. ഹാജർനില മെച്ചപ്പെടുത്താൻ കൂടുതൽ ക്ലാസൊരുക്കാൻ പഴയ ബസുകൾ കിട്ടുമോ എന്ന് അന്വേഷണത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.