റായിപ്പൂർ: ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി 'ചാണക പെട്ടി'യിൽ ബജറ്റ് കൊണ്ടുവന്ന് ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലാണ് തന്‍റെ സർക്കാറിന്‍റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്കേസിലാക്കി ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചത്.
റായ്പൂർ ഗോശാല കേന്ദ്രീകരിച്ച് ചാണകത്തിൽ നിന്ന് വിവിധ ഉൽപന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ ഉണ്ടാക്കിയതാണ് ഈ ചാണക പെട്ടി. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേർത്തുണ്ടാക്കിയ മിശ്രിതം കൊണ്ട് ഛത്തീസ്ഗഢ് ബജറ്റിന് വേണ്ടി പ്രത്യേകമായുണ്ടാക്കിയതാണ് ചാണക സ്യൂട്ട്കേസ്.
തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢ് നിയമസഭയുടെ ബജറ്റ് സമ്മേളത്തിന് തുടക്കമായത്. നേരത്തെ കൃഷി കൂടുതൽ ആദായകരമാക്കുന്നതിനുള്ള നിർദേശങ്ങൾ ബാഗേൽ സർക്കാർ മുന്നോട്ട്വെച്ചിരുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ വിഷയത്തിലും സർക്കാർ ഇടപ്പെട്ടിരുന്നു. ചാണകം ശേഖരിച്ച് കന്നുകാലി വളർത്തുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതി ഛത്തീസ്ഗഢ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.