ബംഗളൂരു: കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരായ വധഭീഷണിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിഷയത്തെ അതീവഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം അതീവഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഡി.ജി.പിയെ വിളിച്ച് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പൊലീസ് ഭീഷണിയിൽ അന്വേഷണം നടത്തും. പ്രതിപക്ഷ നേതാവിന് ആവശ്യത്തിന് സുരക്ഷകൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. ആരും ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സവർക്കർക്കെതിരായ വിമർശനത്തെ തുടർന്നാണ് സിദ്ധരാമയ്യക്കെതിരെ വധഭീഷണിയുണ്ടായത്.
സിദ്ധരാമയ്യക്കെതിരെ മുട്ടയേറ് ഉണ്ടായതിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കുടക് ജില്ലയിൽവെച്ചാണ് സിദ്ധരാമയ്യക്കെതിരെ മുട്ടയേറുണ്ടായത്. യുവമോർച്ച പ്രവർത്തകർ സിദ്ധരാമയ്യക്കെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സവർക്കറുടെ ചിത്രംവെച്ചതിനെ സിദ്ധരാമയ്യ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.