കോട്ടയിൽ വീണ്ടും ആത്മഹത്യ ശ്രമം; വിദ്യാർഥിയുടെ ജീവൻ രക്ഷിച്ചത് ആന്‍റി ഹാങ്ങിങ് ഉപകരണം

ജയ്പൂർ: മത്സരപരീക്ഷ പരിശീലനത്തിന്‍റെ കേന്ദ്രമായി അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന യു.പി സ്വദേശിയായ 17 വയസ്സുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, ഫാനിൽ സ്ഥാപിച്ച ആന്‍റി ഹാങ്ങിങ് ഉപകരണം കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ജവഹർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഹോസ്റ്റൽ വാർഡനാണ് ഹോസ്റ്റൽ നടത്തിപ്പുകാരെയും സ്റ്റുഡന്‍റ് വെൽഫെയർ സൊസൈറ്റിയെയും വിവരം അറിയിച്ചത്. തുടർന്ന് കൂടുതൽ സഹായം നൽകുന്നതിനായി പൊലീസ് എത്തി. ഫാൻ സ്വയം വീണതാണെന്നാണ് വിദ്യാർഥിനി ആദ്യം പറഞ്ഞതെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ ആത്മഹത്യക്ക് ശ്രമിച്ചതായി സമ്മതിക്കുകയായിരുന്നു.

വിദ്യാർഥിനിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടതായും അറിയിച്ചു. വിദ്യാർഥിക്ക് ഉടൻ തന്നെ കൗൺസലിങ് നൽകിയെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. വിഷാദരോഗം, ആത്മഹത്യാശ്രമം തുടങ്ങിയ കേസുകളിൽ വേഗത്തിൽ നടപടിയെടുക്കേണ്ടതിന്‍റെ ആവശ്യകതയും കോട്ട സിറ്റി പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Coaching student in Kota attempts suicide, saved by anti-hanging device

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.