കടിച്ച മൂർഖനെ തിരിച്ചുകടിച്ച് എട്ടുവയസ്സുകാരൻ; അവസാനം സംഭവിച്ചത്...

കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരൻ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മൂർഖൻ കടിച്ചത്. കുട്ടിയുടെ കയ്യിൽ ചുറ്റിവരിഞ്ഞതിനു ശേഷമാണ് പാമ്പ് കടിച്ചത്. കുട്ടിയുടെ കടിയേറ്റ് പാമ്പ് ചത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിലുള്ള വിദൂരഗ്രാമമായ പന്ദർപദ് ഗ്രാമത്തിലാണ് അപൂർവ സംഭവം റിപ്പോർട്ട് ചെയ്തത്. റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് പന്ദർപദ്. കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. മൂർഖൻ ആദ്യം തന്നെയാണ് കടിച്ചതെന്ന് കുട്ടി പറയുന്നു. കയ്യിൽ ചുറ്റിവരിഞ്ഞ ശേഷം കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതോടെ കടുത്ത വേദനയുണ്ടായെന്നും കൈ കുടഞ്ഞ് പാമ്പിനെ കളയാൻ ശ്രമിച്ച് സാധിച്ചില്ല. ഇതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചത്.

രണ്ട് തവണ കുട്ടി പാമ്പിനെ കടിച്ചു. ആഴത്തിൽ കടിയേറ്റ പാമ്പ് പിന്നാലെ ചത്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചതെന്ന് കുട്ടി പറഞ്ഞതായി 'ഇന്ത്യൻ എക്സ്പ്രസും' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ആന്റി-വെനം നൽകിയതു കൊണ്ടാണ് എട്ടുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു.

Tags:    
News Summary - Cobra bites 8-year-old boy; he bites it back twice, the reptile dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.