കോയമ്പത്തൂർ: 10 വർഷത്തിനുശേഷം കോയമ്പത്തൂരിൽനിന്ന് രാമേശ്വരത്തേക്ക് രാത്രികാ ല ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു. എം.പിമാരുടെ സമ്മർദത്തെ തുടർന്ന് ദക്ഷിണ റെയി ൽവേ ശിപാർശ റെയിൽവേ ബോർഡിന് അയച്ചു. കോയമ്പത്തൂരിൽനിന്ന് രാമേശ്വരത്തേക്കും തി രിച്ചും രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് എത്തുന്ന വിധമാണ് സമയക്രമം. പൊള്ളാച്ചി, പളനി, ഡിണ്ടിഗൽ, മധുര വഴിയാണ് സർവിസ്.
രാമേശ്വരം ട്രെയിനിന് പുറമെ കോയമ്പത്തൂരിൽനിന്ന് തൂത്തുക്കുടിയിലേക്ക് പൊള്ളാച്ചി, മധുര വഴി ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്നും ശിപാർശയുണ്ട്. കോയമ്പത്തൂർ-മംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് മേട്ടുപാളയം വരെ നീട്ടുക, കോയമ്പത്തൂർ-ബംഗളൂരു പാതയിൽ രാത്രികാല ട്രെയിൻ സർവിസ് ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
2008ൽ പാത നവീകരണ ഭാഗമായാണ് കോയമ്പത്തൂർ-പൊള്ളാച്ചി റൂട്ടിൽ ട്രെയിൻ സർവിസ് നിർത്തലാക്കിയത്. ഏഴുവർഷത്തിനുശേഷം പാത തുറെന്നങ്കിലും കോയമ്പത്തൂർ-രാമേശ്വരം ട്രെയിൻ സർവിസ് പുനരാരംഭിച്ചില്ല. അതേസമയം പാലക്കാടുനിന്ന് പൊള്ളാച്ചി, പളനി, മധുര വഴി രാമേശ്വരത്തേക്ക് പാസഞ്ചർ സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.