ധാക്ക: പൊട്ട് ചാർത്തിയതിന് കോളജ് അധ്യാപികയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ധാക്കയിലെ തോജാഗാവ് കോളജിലെ അധ്യാപികയായ പ്രൊഫ. ലോട്ട സുമദ്ദാറിനാണ് പൊലീസിന്‍റെ മർദനമേറ്റത്. സംഭവത്തിൽ കോൺസ്റ്റബിൾ നസ്മുൽ താരിക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധാക്ക പൊലീസ് അറിയിച്ചു.
പൊലീസുദ്യോഗസ്ഥൻ അസഭ്യം പറഞ്ഞതായും അധ്യാപിക പരാതിയിൽ പറഞ്ഞു. അസഭ്യം പറഞ്ഞ് അടുത്തെത്തിയതോടെ അവിടെനിന്നും മാറാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് തെരുവിൽ വീഴുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസിലെ തേജ്ഗാവ് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ ബിപ്ലബ് കുമാർ സർക്കാർ പറഞ്ഞു. സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ എവിടെയാണ് സ്ത്രീക്ക് പൊട്ട് തൊടാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് നിയമസഭാംഗവും നടനുമായ സുബോർണ മുസ്തഫ പ്രതികരിച്ചു. പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കുറ്റാരോപിതനായ പൊലീസുകാരനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.