വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ച് എണ്ണക്കമ്പനികൾ

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണക്കമ്പനികൾ 158 രൂപയാണ് സിലിണ്ടറിന് കുറച്ചത്. 19 കി.ഗ്രാം വാണിജ്യ എൽ.പി.ജി പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇതോടെ ഡൽഹിയിലെ 19 കി.ഗ്രാം വാണിജ്യ എൽ.പി.ജി പാചക വാതക സിലിണ്ടറുകളുടെ വില 1522രൂപയാകും. ഈ മാസം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു.

വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം ഗാർഹിക പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ 200രൂപ കുറച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓണസമ്മാനമാണിതെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്. അഞ്ചുസംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കും. അതിനിടെ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരത്തേ കോൺ​ഗ്രസ് സബ്സിഡി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Commercial cooking gas cylinder price reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.