ഹരിയാനയിലെ സംഘർഷം: പള്ളിക്ക് തീവെച്ച് ഇമാമിനെ ​കൊലപ്പെടുത്തി

ചണ്ഡിഗഡ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുസ്‍ലിം പള്ളിക്ക് തീവെക്കുകയും ഇമാമിനെ ​കൊലപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുഗ്രാം സെക്ടർ 57ലെ അഞ്ജുമാൻ ജുമാമസ്ജിദാണ് 70-80 പേരടങ്ങുന്ന സംഘം അഗ്നിക്കിരയാക്കിയത്. ഇവിടെയുണ്ടായിരുന്ന ഇമാം മൗലാന സാദിനും ഖുർഷിദ് എന്നയാൾക്കും നേരെ അക്രമി സംഘം വെടിയുതിർക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇമാം മരിച്ചു. ഖുർഷിദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അക്രമികളെ തിരിച്ചറിഞ്ഞതായും പലരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ സാമുദായിക നേതാക്കളുമായി ചർച്ചയും നടക്കുന്നുണ്ട്.

ഗുരുഗ്രാമിന് സമീപം നൂഹിൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ രണ്ട് ഹോംഗാർഡുകൾ ഉ​ൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊ​ലീ​സു​കാ​ർ​ ഉൾപ്പെടെ നി​ര​വ​ധി പേർക്ക് പ​രി​ക്കേ​റ്റു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.

നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്.

Tags:    
News Summary - Communal conflict in Haryana: Imam was killed by setting fire to a mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.