ഹരിയാനയിലെ വർഗീയ സംഘർഷം: മരണം ആറ്; 116 പേർ അറസ്റ്റിൽ

ഗുരുഗ്രാം: കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് ഹോംഗാർഡുകളും ഒരു പള്ളി ഇമാമും മറ്റു മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് 41 കേസുകളിലായി 116 പേർ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വീണ്ടും സംഘർഷം ഉണ്ടായതോടെ ഡൽഹിയിലും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അതിനിടെ, വി.എച്ച്.പി, ബജ്റംഗ്ദൾ എന്നിവയുടെ നേതൃത്വത്തിൽ മനേസറിൽ ഇന്ന് വൈകീട്ട് നാലിന് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. വി.എച്ച്.പിയുടെ നേതൃത്വത്തിൽ നോയിഡയിൽ പ്രതിഷേധ മാർച്ചും നിശ്ചയിച്ചിട്ടുണ്ട്.

നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്.

Tags:    
News Summary - Communal violence in Haryana: six dead; 116 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.