പാക്​അധീന കശ്​മീർ: ഫാറൂഖ്​ അബ്​ദുല്ലക്കും ഋഷി കപൂറിനുമെതിരെ കേസെടുക്കണമെന്ന്  പരാതി

ജമ്മു: പാക്​അധീനകശ്​മീർ പാകിസ്​താ​​െൻറ ഭാഗമാണെന്ന്​ പ്രസ്​താവന നടത്തിയ മുൻ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ലക്കും നടൻ ഋഷി കപൂറിനുമെതിരെ രാജ്യദ്രോഹത്തിന്​ കേസെടുക്കണമെന്ന ആവശ്യവുമായി  ജില്ലമജിസ്​ട്രേറ്റിന്​ പരാതി. ക്രിമിനൽ നടപടിക്രമം 196 പ്രകാരം കേസ്​ രജിസ്​റ്റർ ചെയ്യണമെന്നാണ്​ സാമൂഹികപ്രവർത്തകനായ സുകേഷ്​ ഖജൂരിയയുടെ ആവശ്യം. 

പാക്​അധീനകശ്​മീർ പാകിസ്​താ​​െൻറ ഭാഗമാണെന്ന്​ നവംബർ 11നാണ്​ ഫാറൂഖ്​ അബ്​ദുല്ല പ്രസ്​താവന നടത്തിയത്​. ഇതിനെ പിന്തുണച്ച്​ ഋഷി കപൂറി​​െൻറ ട്വീറ്റും വിവാദമായി. ജമ്മു^കശ്​മീർ നമ്മുടേതും പാക്​അധീനകശ്​മീർ  അവരുടേതു​െമന്നാണ്​ അദ്ദേഹം തുറന്നടിച്ചത്​. പ്രശ്​നപരിഹാരത്തിന്​ ഇത്​ മാത്രമാണ്​ വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Complaint against Farooq Abdullah, Rishi Kapoor over PoK remark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.