മുംബൈ: കർണാടക -മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ പ്രമേയം പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഐക്യകണ്ഠേനയാണ് നിയമസഭ പ്രമേയം പാസാക്കിയത്. കർണാടകയുടെ മറാത്തി വിരുദ്ധ നിലപാടിൽ അപലപിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയമസഭയെ അറിയിച്ചു. 865 മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെയും മഹാരാഷ്ട്രയോടപ്പം ചേർക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കർണാടക നിയമസഭയും വിഷയത്തിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയും പ്രമേയം പാസാക്കിയത്. കർണാടകയുടെ ഭൂമി, ജലം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങളുടെ താല്പര്യങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സംസ്ഥാനത്തിന്‍റെ താല്പര്യം സംരക്ഷിക്കുന്നതിനായുള്ള ഭരണഘടനാപരവും നിയമപരവുമായ നടപടികൾ കൈക്കൊള്ളുമെന്നും കർണാടക നിയമസഭയുടെ പ്രമേയത്തിൽ പറയുന്നു.
1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.