ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 148 കടന്നു. മഹാരാഷ്ട്രയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീ കരിച്ചത്. ബുധനാഴ്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 42 ആയി.
നെതർലൻഡിൽനിന്നും തിരിച്ചെത്തിയ 28കാരിക്കാണ് പൂണെയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവർ ഫ്രാൻസിൽനിന്നുമാണ് നെതർലൻഡിൽ എത്തിയത്. മാർച്ച് 15ന് ഇന്ത്യയിൽ തിരികെയെത്തിയ ശേഷം 17ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് ബാധയുടെ സാഹചര്യത്തിൽ കർണാടക നിയമസഭ കെട്ടിടമായ ബംഗളൂരുവിലെ വിധാൻ സഭ അണുവിമുക്തമാക്കി
ബി.ജെ.പി എം.പി സുരേഷ് പ്രഭു സ്വയം വീട്ടുനിരീക്ഷണത്തിലാണ്. മാർച്ച് പത്തിന് സുരേഷ് പ്രഭു സൗദി അറേബ്യയിൽനിന്നും തിരിച്ചെത്തിയ ശേഷമാണ് വീട്ടുനിരീക്ഷണത്തിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.