എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിനും മകനും മുൻകൂർ ജാമ്യം

ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻക ൂർ ജാമ്യം. ഡൽഹിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. പി. ചിദംബരം നിലവിൽ ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ ്റിലായി സി.ബി.ഐ കസ്റ്റഡിയിൽ കഴിയുകയാണ്. ഐ.എൻ.എക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹരജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു.

അന്വേഷണവുമായി സഹകരിക്കാനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി രണ്ട് പേരോടും നിർദേശിച്ചു. ഇരുവരും ഒരുലക്ഷം രൂപ വീതം കെട്ടിവെക്കണം. കൂടുതൽ ഉപാധികളൊന്നും മുൻകൂർ ജാമ്യത്തിൽ നിർദേശിച്ചിട്ടില്ല.

ഐ.എൻ.എക്സ് മീഡിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തിന് എയർസെൽ മാക്സിസ് കേസിലെ മുൻകൂർ ജാമ്യം ആശ്വാസം പകരുന്നതായി.

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവിസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.

600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം.

Tags:    
News Summary - Cong leader gets bail in Aircel case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.