ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കുമെന്നും പഴയ രീതി പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ്. യുവജനങ്ങളോട് കടുത്ത അനീതിയാണ് കേന്ദ്ര സർക്കാർ കാണിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ കുറ്റപ്പെടുത്തി.
2022ൽ അഗ്നിപഥ് ആരംഭിച്ചതോടെ പഴയരീതിയിൽ നിയമനത്തിന് നടപടി പൂർത്തിയാക്കിയ രണ്ടുലക്ഷത്തോളം യുവജനങ്ങൾക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇവർക്ക് നിയമനം നൽകണം. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. പദ്ധതി സൈന്യത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നുവെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ എഴുതിയിട്ടുണ്ടെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
ഒരേ ജോലിചെയ്യുന്ന ജവാന്മാർക്കിടയിൽ വിവേചനം ഉണ്ടാക്കുന്നതാണ് പദ്ധതി. നാലുവർഷ സേവനത്തിനുശേഷം അഗ്നിവീരർ വീണ്ടും തൊഴിൽ വിപണിയിലേക്ക് തള്ളപ്പെടും. ഇത് സാമൂഹിക സ്ഥിരതയെ ബാധിക്കുമെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.