ചണ്ഡീഗഡ്: കുതിച്ചുയർന്ന പെട്രോൾ-ഡീസൽ വിലയിൽ ജീവിതം വഴിമുട്ടിനിൽക്കെ ജനങ്ങൾക്ക് ആശ്വാസവുമായി പഞ്ചാബ് സർക്കാർ. ദീപാവലി ദിനത്തിൽ ഇന്ധന നികുതി കേന്ദ്രം കുറച്ചതിനു പിന്നാലെ പെട്രോൾ വില ലിറ്ററിന് പത്ത് രൂപയും ഡീസൽ വില അഞ്ച് രൂപയുമാണ് പഞ്ചാബ് സർക്കാർ കുറച്ചത്.
ഇതോടെ പഞ്ചാബിലെ പെട്രോൾ വില 100 രൂപയിൽ താഴെയായി. പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമാണ് സംസ്‌ഥാനത്തെ പുതിയ നിരക്ക്.
കഴിഞ്ഞ 70 വർഷത്തിനിടെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്നും െപട്രോളിന് ഉത്തരേന്ത്യയിൽ ഏറ്റവും കുറവ് വില ഇതോടെ പഞ്ചാബിലാണെന്നും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.