ലഖ്നോ: ഒമിക്രോൺ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ യു.പിയിലെ റാലികൾ റദ്ദാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരിപാടികളും കോൺഗ്രസ് റദ്ദാക്കി. അതേസമയം, നോയിഡയിലെ ഗൗതംബുദ്ധ നഗറിൽ നടക്കാനിരുന്ന സർക്കാർ പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കി. എന്നാൽ, റാലികളും മറ്റ് പരിപാടികളും ഒഴിവാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ബറേലിയിൽ കോൺഗ്രസ് നടത്തിയ റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. കോവിഡുകാലത്ത് മാസ്ക് ധരിക്കാതെ സ്ത്രീകൾ ഉൾപ്പടെ തടിച്ചു കൂടിയത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാലികൾ റദ്ദാക്കാനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വം എടുത്തത്.
യു.പിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി 14 വരെ 10 വരെയുള്ള ക്ലാസുകാർക്ക് അവധി നൽകി. രാത്രി കർഫ്യുവിന്‍റെ സമയം രണ്ട് മണിക്കൂർ നീട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.