ചെന്നൈ: തമിഴ്നാട്ടിൽ ‘ശിവഗംഗ’ ഒഴികെ മറ്റ് എട്ടു മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാന ാർഥികളായി. പുതുച്ചേരി ഉൾപ്പെടെ 10 സീറ്റുകളാണ് ഡി.എം.കെ മുന്നണിയിൽ കോൺഗ്രസിനുള്ള ത്. സിനിമാതാരവും അഖിലേന്ത്യ കോൺഗ്രസ് വക്താവുമായ ഖുശ്ബുവിന് സീറ്റില്ല. പുതുച്ചേരിയിൽ വി. വൈദ്യലിംഗം പത്രിക നൽകി.
2009ൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ജയിച്ചതും 2014ൽ മകൻ കാർത്തി ചിദംബരം തോറ്റതുമായ ശിവഗംഗയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശിവഗംഗയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയാക്കാൻ ആലോചനയുണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രി സുദർശനൻ നാച്ചിയപ്പനാണ് പരിഗണനയിലുള്ള ഒരാൾ.
തമിഴ്നാട് കോൺഗ്രസ് വർക്കിങ് പ്രസിഡൻറുമാരായ കെ. ജയകുമാർ (തിരുവള്ളൂർ), വിഷ്ണുപ്രസാദ് (ആറണി), വസന്ത്കുമാർ (കന്യാകുമാരി) എന്നിവർ സ്ഥാനാർഥികളാണ്. എ. ചെല്ലകുമാർ (കൃഷ്ണഗിരി), ജ്യോതിമണി (കരൂർ), മുൻ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്. തിരുനാവുക്കരസർ (തിരുച്ചി), മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ് ഇളേങ്കാവൻ (തേനി), മാണിക് താക്കൂർ (വിരുതുനഗർ) എന്നിവരാണ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.