ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യാത്ര ചെയ്ത വിമാനത്തിന് സാേങ്കതിക തകരാർ ഉണ്ടായതിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പാണ് തകരാറുണ്ടായത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ)വ്യക്തമാക്കി.
അതേസമയം, പൊലീസും കേസെടുത്തിട്ടുണ്ട്. പറന്നുകൊണ്ടിരുന്ന വിമാനം പെെട്ടന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും വിമാനത്തിലുണ്ടായിരുന്ന രാഹുലിെൻറ സഹായി കൗശൽ വിദ്യാർഥി കർണാടക ഡി.ജി.പി നീലമണി എൻ. രാജുവിന് നൽകിയ പരാതിയിൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. സ്വാഭാവികമായോ കാലാവസ്ഥയുമായി ബന്ധപ്പെേട്ടാ അല്ല ഇങ്ങനെ സംഭവിച്ചതെന്നും സംശയകരമായ സാേങ്കതിക തകരാണ് ഇതിന് കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ബോധപൂർവം എന്തോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. അതേസമയം, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷക്കീർ സനദി നൽകിയ പരാതി ലഭിച്ചതായി ഹുബ്ബള്ളി-ധാർവാഡ് പൊലീസ് ഡി.സി.പി രേണുക സുകുമാറും അറിയിച്ചു. മൂന്നാമത്തെ ശ്രമത്തിൽ പകൽ 11.25നാണ് വിമാനം ഹുബ്ബള്ളിയിൽ ഇറങ്ങിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
യാത്രയിൽ അസ്വാഭാവികമായ പലതും സംഭവിച്ചതായി വിമാന ജീവനക്കാരും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടി. പൈലറ്റിെൻറ നിയന്ത്രണത്തിൽനിന്ന് ഒാേട്ടാപൈലറ്റ് (സ്വയം പറക്കൽ)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടൻ പൈലറ്റിെൻറ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങൾക്ക് ലഭിച്ച റിപ്പോർെട്ടന്ന് ഡി.ജി.സി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.