ഭോപ്പാൽ: കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് ബി.ജെ.പി ദേശിയ പ്രസിഡന്‍റ് ജെ.പി നദ്ദ. മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കോൺഗ്രസ് എന്നാൽ അഴിമതിയെന്നാണ്. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. എവിടെ കോൺഗ്രസ് ഉണ്ടോ അവിടെ അഴിമതിയും അടിച്ചമർത്തലും കൊള്ളയും വഞ്ചനയും ഉണ്ട്"- ജെ.പി നദ്ദ പറഞ്ഞു.
ബി.ജെ.പി ഉള്ളിടത്തൊക്കെ വികസനവും ക്ഷേമവുമാണ് ഉള്ളതെന്നും അവിടെ ജനങ്ങളെ സേവിക്കാൻ ആളുകളുണ്ടെന്നും അതാണ് ബി.ജെ.പി സർക്കാറും കോൺഗ്രസ് സർക്കാറും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം വെളിച്ചവും ഇരുട്ടും തമ്മിലുള്ള വ്യത്യാസം പോലെയാണെന്നും അമാവാസിയും പൗർണമിയും തമ്മിലുള്ള വ്യത്യാസം കൊണ്ട് അത് മനസ്സിലാക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ് ഭരണകാലത്ത് മോശം സംസ്ഥാനങ്ങളിലൊന്നായി മധ്യപ്രദേശ് കണക്കാക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് വികസിത സംസ്ഥാനങ്ങളിലൊന്നാണെന്നും ഇതാണ് വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.