ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ ഡൽഹി സംസ്ഥാന ഘടകം അഞ്ചംഗ സമിതിയെ നിയേ ാഗിച്ചു. മുൻ എം.പി പർവേഷ് ഹശ്മി, മുൻ മന്ത്രിമാരായ എം.കെ വാലിയ, യോഗനാഥ് ശാസ്ത്രി, പാർട്ടി വക്താവ് പവൻ ഖേര, മുൻ എം.എൽ.എ ജയ്കിഷൻ എന്നിവരടങ്ങുന്ന സമിതിയെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് നിയോഗിച്ചത്.
10 ദിവസത്തിനകം റിേപ്പാർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചതിനു ശേഷം അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കം ആരംഭിക്കാനും കോൺഗ്രസ് തീരുമാനിച്ചു. അതേസമയം, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഷീലാ ദീക്ഷിത് അധ്യക്ഷ സ്ഥാനത്തുനിന്ന് ഉടൻ മാറിനിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി ചാക്കോ ഇതു സംബന്ധിച്ച് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.