സ്ഥാപക ദിനത്തിൽ സോണിയ ഗാന്ധി ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു -വിഡിയോ

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 137ാം സ്ഥാപകദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉയർത്തിയ പാർട്ടി പതാക പൊട്ടിവീണു. പതാക ഉയർത്തുന്നതിനിടെ ചരടുപൊട്ടി സോണിയയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.


ഇതോടെ സോണിയയും പാർട്ടി ട്രഷറർ പവൻ ബൻസ്വാൾ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ചേർന്ന് പതാക കൈകളിൽ ഉയർത്തിപ്പിടിച്ചു. പിന്നീട് പ്രവർത്തകർ കൊടിമരത്തിൽ കയറി പതാക സ്ഥാപിക്കുകയും ചെയ്തു.

ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 

Tags:    
News Summary - Congress flag falls from post as Sonia Gandhi tries to unfurl it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.